Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Domestic Mixed

Pathanamthitta

ദേ​ശീ​യ മി​ക്സ് ബോ​ക്സിം​ഗ്: കേ​ര​ളം ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​ർ


പെ​രി​ന്ത​ൽ​മ​ണ്ണ: മ​ഹാ​രാ​ഷ്ട്ര​യി​ലെ റോ​ഹാ​യി​ൽ ന​ട​ന്ന ദേ​ശീ​യ മി​ക്സ് ബോ​ക്സിം​ഗി​ൽ കേ​ര​ളം 360 പോ​യി​ന്‍റു​മാ​യി ഓ​വ​റോ​ൾ ചാ​ന്പ്യ​ൻ​മാ​രാ​യി. 345 പോ​യി​ന്‍റു​മാ​യി മ​ഹാ​രാ​ഷ്ട്ര ര​ണ്ടും 280 പോ​യി​ന്‍റു​മാ​യി ക​ർ​ണാ​ട​ക മൂ​ന്നും 250 പോ​യി​ന്‍റു​മാ​യി ഉ​ത്ത​ർ​പ്ര​ദേ​ശ് നാ​ലും സ്ഥാ​ന​ങ്ങ​ളും നേ​ടി. പ​തി​ന​ഞ്ചോ​ളം സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 500ല​ധി​കം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

കി​ഡ്സ്, സ​ബ് ജൂ​ണി​യ​ർ, സീ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ കേ​ര​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മാ​നേ​ജ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ, കോ​ച്ച് ല​ക്ഷ്മ​ണ​ൻ, ക്യാ​പ്റ്റ​ൻ ഫു​ഹാ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 110 അം​ഗ കേ​ര​ള ടീ​മാ​ണ് വി​ജ​യം നേ​ടി​യ​ത്.

അ​ഞ്ചു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ലാ​ണ് കേ​ര​ള​ത്തി​ന് ദേ​ശീ​യ കി​രീ​ടം ല​ഭി​ച്ച​ത്. മ​ല​പ്പു​റം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള താ​ര​ങ്ങ​ൾ​ക്ക് അ​ജി​ത് പി. ​രാ​ജു, മു​ഹ​മ്മ​ദ് ജി​ബാ​സ്, യൂ​സ​ഫ്, സു​ബ്ര​ഹ്മ​ണ്യ​ൻ, ശ​ശി​ധ​ര​ൻ, ഷൈ​ജേ​ഷ്, ന​ജി​ൽ, ഫാ​ത്തി​മ സ​ന, അ​ൻ​സി​ഫ്, ഹാ​റൂ​ൻ, സു​ഹൈ​ൽ, റോ​ബ​ർ​ട്ട് എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​നം ന​ൽ​കി​യ​ത്. മ​ല​പ്പു​റ​ത്തി​ന്‍റെ ഫു​ഹാ​ദ് ബെ​സ്റ്റ് ഫൈ​റ്റ​ർ അ​വാ​ർ​ഡ് നേ​ടി.

ഒ​ന്നാം സ്ഥാ​ന​ക്കാ​രെ 2026ൽ ​ന​ട​ക്കു​ന്ന വേ​ൾ​ഡ് ചാ​ന്പ്യ​ൻ​ഷി​പ്പി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഇ​ന്ത്യ​ൻ മി​ക്സ് ബോ​ക്സിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കേ​ര​ള ടീ​മി​നെ ഇ​ന്ന് രാ​വി​ലെ 10.30 ന് ​ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പാ​ല​ക്കാ​ട് ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ഷ്, അ​യേ​ണ്‍ ഫി​സ്റ്റ് അ​ക്കാ​ഡ​മി ചെ​യ​ർ​മാ​ൻ സി. ​രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

Latest News

Corehub Up